Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini-lorry

Kottayam

ഓ​ട്ടോ​റി​ക്ഷ മി​നി ലോ​റി​യി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്നു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

പൊ​ൻ​കു​ന്നം: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ൽ ചി​റ​ക്ക​ട​വ് അ​മ്പ​ല​ത്തി​ന് സ​മീ​പം മി​നി ലോ​റി​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു.

ഓ​ട്ടോ​യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.റാ​ന്നി നാ​ര​ങ്ങാ​നം ക​ണ​മു​ക്ക് ത​റ​യി​ൽ മ​ല​യി​ൽ ആ​ൽ​വി​ൻ (20), തോ​മ​സ് (64), ക​ണ​മു​ക്ക് സു​ഭാ​ഷ് (52) എ​ന്നി​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​തി​ന് ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​യാ​ത്ര​ക്കാ​ർ പാ​ലാ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ചി​റ​ക്ക​ട​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ള​വ് തി​രി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തേ​ക്ക് ക​ട​ന്ന് പൊ​ൻ​കു​ന്നം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന മി​നി ലോ​റി​യി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up